ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി കരയിലേക്ക് പ്രവേശിച്ചു; കരതൊട്ട കാറ്റിന്റെ ശക്തി കുറഞ്ഞു: ചെന്നൈ വിമാനത്താവളം തുറന്നു

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമര്‍ദ്ദമായി കരയിലേക്ക് പ്രവേശിച്ചു. രാത്രി 11.30 ഓടെ കരതൊട്ട കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ആറ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് ആണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആണ്. അതേസമയം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അടച്ച ചെന്നൈ വിമാനത്താവളം തുറന്നു.
ചെന്നൈ, തിരുവള്ളുര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിലെ റായലസീമയിലും തീരദേശ ആന്ധ്രയിലും കനത്തമഴപെയ്തു. ഹൈദരാബാദ് വിമാനത്താവളത്തില്‍ 20 സര്‍വീസ് റദ്ദാക്കി.
ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ വാഹനങ്ങള്‍ ഫ്‌ലൈ ഓവറുകളില്‍ നിര്‍ത്തിയിട്ടതോടെ ??ഗതാ?ഗതത്തെയും ബാധിച്ചു. ശ്രീപെരുമ്പതൂരില്‍ ട്രാഫിക് ലൈറ്റ് തകര്‍ന്നുവീണു. താംബരം ?ജനറല്‍ ആശുപത്രിയിലും സമീപത്തെ തൊറാസിക് മെഡിസിന്‍ കേന്ദ്രത്തിലും വെള്ളം കയറി. ചെന്നൈവഴിയുള്ള ഖൊരക്പുര്‍ തിരുവനന്തപുരം രപ്തിസാ?ഗര്‍ എക്‌സ്പ്രസ് , ധന്‍ബാദ് ആലുപ്പുഴ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സ്ഥിതി? വിലയിരുത്തി.
ചെന്നൈയിലെ 334 ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായതായി ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. 329 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളിലൂടെ 2,32,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ന?ഗരത്തിലുള്ള 386 അമ്മ കാന്റീനുകള്‍ വഴി സൗജന്യമായി ഭക്ഷണം നല്‍കി. കനത്തമഴപെയ്യുന്ന പുതുച്ചേരിയില്‍ 12 ലക്ഷം പേര്‍ക്ക് മുന്നറിയിപ്പ് എസ്എംഎസിലൂടെ നല്‍കിയതായി പുതുച്ചേരി സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി എന്‍ രം?ഗസ്വാമി മഴക്കെടുതി മേഖലകള്‍ സന്ദര്‍ശിച്ചു.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏഴു ജില്ലകളില്‍ ഇന്ന് കാലാവസ്ഥാ നിരീ ക്ഷണകേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യല്ലോ അലര്‍ട്ട്. തിങ്കളാഴ്ച്ച സംസ്ഥാനത്ത് വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിക്കുന്നത്.
അതിശക്തമായ മഴ എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രവചിക്കുന്നു. ഈ ജില്ലകളില്‍ തിങ്കളാഴ്ച്ച ഓറഞ്ച് അലര്‍ട്ടും നല്കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയും പ്രവചിക്കുന്നു. ഈ ജില്ലകളില്‍ യല്ലോ അലര്‍ട്ടാണ് നല്കിയിട്ടുള്ളത്.