Kerala
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: പരാതിക്കാരന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി, സൗബിന് ആശ്വാസം

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് ആശ്വാസം. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരൻ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടില്ല. ഇതോടെ സൗബിന് മുൻകൂർ ജാമ്യത്തിൽ തുടരാം
പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയെ സമീപിച്ചത്. സൗബിനടക്കമുള്ളവർക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ ലാഭവിഹിതത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കൽ നിന്ന് ഏഴ് കോടി രൂപ വാങ്ങിയെന്നും സിനിമ ലാഭത്തിലായിട്ടും തനിക്ക് പണം നൽകിയില്ലെന്നും കാണിച്ചാണ് സിറാജ് പരാതി നൽകിയത്.