Kerala
മണ്ണാർക്കാട് നബീസ വധക്കേസ്: പ്രതികളായ പേരക്കുട്ടിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ് തോട്ടര സ്വദേശിയായ നബീസയെ കൊലപ്പെടുത്തിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം
ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും നബീസക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മനസ്സിലായതോടെ പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു
പ്രതികൾ തന്നെ തയ്യാറാക്കിയ നബീസയുടെ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും.