Kerala

മാർക്കോ ടെലിവിഷനിലേക്ക് ഇല്ല; പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്‌സി

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സിബിഎഫ്‌സി) ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു.

റീജ്യണൽ എക്‌സിമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിച്ചു. യു അല്ലെങ്കിൽ യു-എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിലുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടി മാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം

അടുത്തിടെയുള്ള ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മാർക്കോ. ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്.

Related Articles

Back to top button
error: Content is protected !!