മാസപ്പടി കേസ്: എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് കൈമാറി; തുടർ നടപടികൾ പിന്നാലെ

മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് പോകാനാണ് നീക്കം. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കുറ്റപത്രം കൈമാറിയത്
മാസപ്പടി ഇടപാടിൽ ഇൻകം ടാക്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎല്ലിനും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സ്ഥാപനത്തിനുമെതിരെ ഇഡി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. എസ് എഫ് ഐ ഒ കോടതിയിൽ നൽകിയ കുറ്റപത്രത്തിനൊപ്പമുള്ള മൊഴികൾക്കും രേഖകൾക്കുമായി ഇഡി മറ്റൊരു അപേക്ഷ കോടതിയിൽ നൽകും
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ് എഫ് ഐ ഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തിരുന്നു. കുറ്റപത്രം സ്വീകരിച്ച് കേസെടുത്തതിനെ തുടർന്ന് എതിർ കക്ഷികൾക്ക് സമൻസ് അയക്കുന്ന നടപടികൾ വരുന്നാഴ്ചയോടെ വിചാരണ കോടതി പൂർത്തിയാക്കും.