Kerala
തലസ്ഥാനത്തെ കൂട്ടക്കൊല: ചികിത്സയോട് സഹകരിക്കാതെ പ്രതി, മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു

തിരുവനന്തപുരത്തെ കൂട്ടക്കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യതയാണെന്ന പ്രതി അഫാന്റെ വാദം വിശ്വാസത്തിലെടുക്കാതെ പോലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്തപരിശോധന നടത്തും. പ്രതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കും. മാനസികാരോഗ്യം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു
അതേസമയം അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഇയാൾ ഊരിക്കളഞ്ഞു. എലിവിഷം കഴിച്ചുവെന്ന മൊഴിയുള്ളതിനാൽ ജാഗ്രത തുടരുകയാണ്. നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് റിപ്പോർട്ട്
പ്രതി ലഹരി ഉപയോഗം നടത്തിയെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും രക്തം പരിശോധനക്ക് അയച്ചതായും പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട സഹോദരൻ അഫ്സാൻ, പിതാവിന്റെ ഉമ്മ സൽമാ ബീവി, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, അഫാന്റെ കാമുക ഫർസാന എന്നിവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും