World
തായ്‌ലാൻഡും കംബോഡിയയും തമ്മിൽ വൻ സംഘർഷം: കംബോഡിയൻ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു

തായ്‌ലാൻഡും കംബോഡിയയും തമ്മിൽ വീണ്ടും സംഘർഷം. കാലങ്ങളായി തുടരുന്ന അതിർത്തി തർക്കം സൈനിക സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. തായ് ഗ്രാമങ്ങളിലേക്ക് കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. തിരിച്ചടിയായി കംബോഡിയയുടെ സൈനിക കേന്ദ്രങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തായ്‌ലാൻഡ് ആക്രമണം നടത്തി
അതിർത്തി സംഘർഷം നൂറ്റാണ്ടുകളായി തുടരുന്നതാണെങ്കിലും സൈനിക ഇടപെടൽ ഉണ്ടായത് അപ്രതീക്ഷിതമായാണ്. കംബോഡിയൻ സൈന്യം മുന്നറിയിപ്പുകൾ കൂടാതെ തായ് ഗ്രാമങ്ങളിലേക്ക് റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. പിന്നാലെ ഇരു സൈന്യങ്ങളും ഏറ്റുമുട്ടി
തായ്‌ലാൻഡ് എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളെ ആക്രമിച്ചു. അതിർത്തിയിലുള്ള നാൽപതിനായിരം പേരെ തായ്‌ലാൻഡ് ഒഴിപ്പിച്ചു. അതിർത്തികൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.