National
വൻ ലഹരി മരുന്ന് വേട്ട; ഡൽഹിയിൽ പിടികൂടിയത് 500 കിലോഗ്രാം കൊക്കെയ്ൻ
ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോഗ്രാം കൊക്കെയ്‌നാണ് തലസ്ഥാന നഗരിയിൽ നിന്നും ഡൽഹി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര മാഫിയ ഉള്ളതായി പോലീസ് അറിയിച്ചു
ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തിലക് നഗറിൽ നിന്ന് കൊക്കെയ്‌നും ഹെറോയിനുമായി നാല് അഫ്ഗാൻ സ്വദേശികളെ പിടികൂടിയിരുന്നു.