മാസപ്പടി ഹർജി മാത്യു കുഴൽനാടന്റെ വൺമാൻ ഷോ; കടുത്ത അതൃപ്തിയിൽ യുഡിഎഫ് നേതാക്കൾ

മാസപ്പടി കേസിൽ മാത്യു കുഴൽനാടന്റെ ഹർജിയിൽ യുഡിഎഫിൽ അതൃപ്തി. യുഡിഎഫ് നേതൃത്വത്തിന് കൂടി ദോഷം ചെയ്യുന്നതായിരുന്നു ഹർജിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. മാസപ്പടി കേസിൽ നേരത്തെ വിജിലൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മാത്യു കുഴൽനാടൻ ഹർജി നൽകിയത് പാർട്ടിയോടോ മുന്നണിയോടോ ആലോചിക്കാതെയാണെന്നും കുഴൽനാടന്റേത് വൺമാൻഷോ ആണെന്നും നേതാക്കൾ വിമർശിച്ചു
ഹർജികൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ എതിർപ്പ് ശക്തമായത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെല്ലാം കടുത്ത അതൃപ്തിയാണ് മാത്യു കുഴൽനാടനോടുള്ളത്. ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും അഭിഭാഷകർ ഹർജിയെ എതിർക്കുകയും ചെയ്തിരുന്നു
സിഎംആർഎൽ ഫിനാൻസ് ഓഫീസറുടെ ഡയറിയിൽ രേഖപ്പെടുത്തിയതിൽ പികെ കുഞ്ഞാലിക്കുട്ടി, വികെ ഇബ്രാഹിംകുഞ്ഞ്, ചെന്നിത്തല അടക്കം 12 യുഡിഎഫ് നേതാക്കളുടെ പേരുകളുമുണ്ട്. അന്വേഷണം വന്നാൽ യുഡിഎഫ് നേതാക്കളും അന്വേഷണപരിധിയിൽ വരും. ഇതാണ് അതൃപ്തിക്ക് കാരണം.