Novel

മയിൽപീലിക്കാവ്: ഭാഗം 24

രചന: മിത്ര വിന്ദ

മീനാക്ഷി പടി ഇറങ്ങി പോകുന്നതും നോക്കികൊണ്ട് ശ്രീഹരി നിന്നു….

നാട്ടിന്പുറത്തു ജനിച്ചുവളർന്നതുണ്ട് അതിന്റ എല്ലാ നന്മകളും ആവോളം ആർജ്ജിച്ചിട്ടുണ്ട് അവൾ എന്ന് അവൻ ഓർത്തു…

ഒരു സൂര്യകാന്തി പൂവ് വിരിഞ്ഞു നിൽക്കുന്ന പരിശുദ്ധി ആണ് അവളിൽ അവൻ കണ്ടത്..

നല്ല ഒരു പെൺകുട്ടി..
വൈകിപ്പോയി……….. അവൻ മനസ്സിൽ ഓർത്തു..

അന്ന് വൈകുന്നേരം മീനാക്ഷി വന്നപ്പോൾ രുക്മിണിയമ്മ എത്തിയിട്ടില്ല…

ശ്രീഹരിയോട് ചോദിച്ചപ്പോൾ അവൻ അമ്മയെ വിളിച്ചില്ല എന്നു പറഞ്ഞു..

രാത്രി ഏഴുമണി ആയിക്കാണും ഒരു കാറിന്റെ ശബ്ദം കേട്ടു മീനാക്ഷി വാതിൽ തുറന്നപ്പോൾ രുക്മണി അമ്മ ആയിരുന്നു അതിൽ..

അമ്മേ….. അവൾ ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു..

രണ്ടുപേരുടെയും സ്നേഹപ്രകടനങ്ങൾ കണ്ടുകൊണ്ട് ശ്രീഹരി അകത്തു നിന്നു..

ശോഭ എവിടെ മോളേ..? അകത്തേക്ക് കയറി വന്ന രുക്മണി അമ്മ അടുക്കളയിലേക്ക് നോക്കി കൊണ്ട് വിളിച്ചു..

ശോഭയെ എന്തിനാ അമ്മ വിളിക്കുന്നത്, ചായ എടുക്കുവാൻ ആണോ… ശബ്ദം കേട്ട ഭാഗത്തേക്ക്‌ രുക്മിണി അമ്മ ഞെട്ടി തിരിഞ്ഞു നോക്കി..

കൈകൾ രണ്ടും മാറിൽ പിണഞ്ഞുകെട്ടി ശ്രീഹരി നിൽക്കുന്നത് നോക്കി അവർ അന്തംവിട്ടു..

സച്ചൂട്ടാ….. അവർ ഓടിച്ചെന്നു അവനെ കെട്ടിപിടിച്ചു..

അമ്മയും മകനും ഒരുപോലെ കരഞ്ഞു..

അമ്മ എന്തൊക്കെയോ പരാതിയും പരിഭവവും പുലമ്പുന്നുണ്ട്..

ഒടുവിൽ ശ്രീഹരി ആണ് അമ്മയെ തന്നിൽ നിന്നും അടർത്തി മാറ്റിയത്..

അവൻ അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു..

മോൻ എന്നാണ് വന്നത്? അവർ മിഴികൾ തുടച്ചു കൊണ്ട് അവനെ നോക്കി..

അമ്മ പോയതിന്റെ അടുത്ത ദിവസം എത്തി..

മീനാക്ഷിയോട് ഞാൻ ആണ് പറഞ്ഞതെ അമ്മയെ അറിയിക്കണ്ട എന്ന്..

അവൻ അവരോട് എല്ലാ കാര്യങ്ങളും സത്യസന്ധമായി ആണ് സംസാരിക്കുന്നത്..

മീനാക്ഷി.. മോളേ…

രുക്മിണിയമ്മ വിളിച്ചപ്പോൾ മീനാക്ഷി മറ്റേതോ ലോകത്തായിരുന്നു..

അവൾ എന്താണ് ആലോചിക്കുന്നത് എന്ന് ഈ ലോകത്തു അറിയാവുന്നത് ഇപ്പോൾ ശ്രീഹരിക്ക് മാത്രം ആയിരുന്നു..

രുക്മിയമ്മ ഒരുപാട് സാധനങ്ങൾ മീനാക്ഷിക്ക് കൊണ്ടുവന്നിരുന്നു..

ആ കൂട്ടത്തിൽ ചുവന്ന കളർ ഉള്ള ഒരു സൽവാർ ഉണ്ടായിരുന്നു..

അവർ അത് എടുത്തു മീനാക്ഷിക്ക് കൊടുത്തു..

നാളെ ഇത് ഇട്ടുകൊണ്ട് വേണം മോള് ഓഫീസിൽ പോകുവാൻ കെട്ടോ… അവർ അതു പറഞ്ഞപ്പോൾ മീനാക്ഷി സമ്മതഭാവത്തിൽ പുഞ്ചിരിച്ചു..

അന്ന് രാത്രിയിൽ അവർ മൂന്നുപേരും കൂടി ഒരുമിച്ചു ഇരുന്നാണ് ഭക്ഷണം കഴിച്ചത്..

മീനുട്ടിയുടെ കുക്കിംഗ്‌ ഒക്കെ നിനക്ക് ഇഷ്ടമായോ മോനേ? അമ്മ ചോദിച്ചപ്പോൾ മകൻ മീനാക്ഷിയെ പാളി നോക്കി..

അവൾ മറ്റേതോ ലോകത്താണെന്ന് അവനു തോന്നി..

അവനും അറിയാം അവളുടെ മനസ് എവിടെയോ അലയുക ആണെന്ന്, അതിന്റെ ഉറവിടം ഇത്തിരി പതുക്കെ അവൾ കണ്ടെത്തിയാൽ മതി…… ശ്രീഹരി ഊറി ചിരിച്ചു..

മീനാക്ഷി ജോലിയെല്ലാം ഒതുക്കി വന്നപ്പോൾ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ശ്രീഹരി..

രുക്മിണിയമ്മ കണ്ണുകൾ അടച്ചു സെറ്റിയിൽ ചാരി ഇരിക്കുകയാണ്..

അവരുടെ കണ്ണീർ ഒഴുകി വരുന്നുണ്ടെന്നു അവൾക്ക് തോന്നി..

രണ്ടുപേരെയും ശല്യപ്പെടുത്തേണ്ട എന്നവൾക്ക് തോന്നി..

ഒരുപാട് പറയുവാൻ കാണും രണ്ടാൾക്കും..

അവൾ മെല്ലെ അവളുടെമുറിയിലേക്ക് പോയി..

സൂക്ഷിച്ചുവച്ചിരുന്ന അവളുടെ നിധി എടുത്തു അവൾ നോക്കി..

തോന്നൽ ആയിരിക്കും എന്ന് അവൾ ഓർത്തു..

അവൾ അതെടുത്തു നെഞ്ചോട്‌ ചേർത്തു…

ഒരു ആണ്കുട്ടിയോട് ആദ്യമായി ഇഷ്ടം തോന്നിയ ഋതുമതിനാളിൽ തനിക്ക് കിട്ടിയ സമ്മാനം……

ഇന്നും സൂക്ഷിക്കുന്നു…

ആദ്യമായി ഋതുമതിയായ വേദന അടിവയറ്റിൽ വന്നപ്പോളും, ഒരുപാട് സമ്മാനങ്ങളും മധുരപലഹാരവും കിട്ടുമല്ലോ എന്നാണ് തന്നെ സന്തോഷിപ്പിച്ചത്..

വല്യമ്മയുടെ മകൾ ചീരു ആണ് ഒരു കെട്ടു പച്ചയും ചുവപ്പും നിറമുള്ള കുപ്പിവളകൾ കൊണ്ടുവന്നു തന്നത്..

ആരാണ് തന്നതെന്നു ഒരായിരം ആവർത്തി ചോദിച്ചിട്ടും അവൾ പറഞ്ഞില്ല..

അവസാനം അവളോട് പിണങ്ങി കാവിലെ പൂരത്തിന് താലം എടുക്കാൻ താൻ അമ്മയുമായി പോയപ്പോൾ അവൾക്ക് സങ്കടമായി..

അന്ന് ഉയരുന്ന പഞ്ചാരിമേളത്തിന്റെ താളത്തിനൊപ്പം അവൾ തന്റെ കാതിൽ വന്നു ഒരു കാര്യം പറഞ്ഞു..

സച്ചു തന്നതാണ് ആ കുപ്പിവളകൾ എന്ന്..

കാണണം എന്ന് ഒരുപാട് തവണ ആഗ്രഹിച്ചെങ്കിലും, ചീരുവിനും അറിയില്ലായിരുന്നു ആൾ എവിടെ പോയിന്നു..

വീണ്ടും ആ പേര് കേട്ടത് ഇന്നാണ്..

ഈ ആൾ ആണോ അത്..

അമ്മയോട് ചോദിക്കാം എന്ന് അവൾ മനസ്സിൽ ഓർത്തു..

ഓർമകളുടെ വേലിയേറ്റം മനസിന്റെ കോണിൽ അലയടിച്ചപ്പോളും അവൾ ആദ്യത്തെ പ്രണയം എവിടെയോ ഒളിപ്പിച്ചുവെച്ച,

എന്നാലും താൻ പോലും അറിയാതെ ഇടയ്ക്കു അവ പൊന്തി വരും..

രാവിലെ മീനാക്ഷി എഴുന്നേറ്റ് വന്നപ്പോൾ രുക്മിണിയമ്മയും ശ്രീഹരിയും നിർമാല്യം തൊഴുത്തിട്ട് വരുന്നതാണ് കണ്ടത്.. അവൾ മുടിയിൽ നിന്നു ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പിഴിഞ്ഞ് കളഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!