Kerala
തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിൽ ചികിത്സാ പിഴവ്; ഇടത് കണ്ണിനെടുക്കേണ്ട കുത്തിവെപ്പ് വലതു കണ്ണിന്

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ വൻ ചികിത്സാ പിഴവ്. രോഗിക്ക് ഇടത് കണ്ണിന് എടുക്കേണ്ട കുത്തിവെപ്പ് എടുത്തത് വലതുകണ്ണിന്. ബീമാപ്പള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നൽകിയത്.
കണ്ണിലെ നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെപ്പാണ് മാറി വലതുകണ്ണിന് നൽകിയത്. സംഭവത്തിൽ ഡോക്ടർ എസ് എസ് സുജീഷിനെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാവിലെയാണ് ശസ്ത്രക്രിയയുടെ ഭാഗമായി അസൂറ ബീവി ആശുപത്രിയിൽ അഡ്മിറ്റായത്.
തുടർന്ന് ഇടത് കണ്ണ് ക്ലീൻ ചെയ്തു. പിന്നാലെ ഇടത് കണ്ണിന് എടുക്കേണ്ട ഇൻജക്ഷൻ വലത് കണ്ണിന് എടുക്കുകയായിരുന്നു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അസൂറ ബീവിയുടെ മകൻ പറഞ്ഞു.