Sports

മാഞ്ചസ്റ്റര്‍ സിറ്റിയെ രക്ഷിക്കാന്‍ മെസിയെത്തുന്നു; കൂടുമാറ്റത്തിന് തിരക്കിട്ട ശ്രമവുമായി കോച്ച് ഗാര്‍ഡിയോള

ഇന്റര്‍മിയാമി വിട്ട് പ്രീമിയര്‍ ലീഗിലേക്കെത്തും

പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ രക്ഷിക്കാന്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം മെസിയെത്തുന്നു. ഇതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്.

നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതിയിലുള്ള ഇന്റര്‍മിയാമിക്ക് വേണ്ടി ബൂട്ടണിയുന്ന താരം ആ ക്ലബ്ബ് വിട്ട് ആരാധകരും അതി ഗംഭീര പോരാട്ടങ്ങളും നടക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇപ്പോള്‍ ്പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കമാണ് പരിശീലകന്‍ പെപ് ഗാര്‍ഡിയോള നടത്തുന്നത്. മുമ്പ് ബാഴ്‌സലോണയിലുള്ളപ്പോള്‍ മെസിയുടെ പരിശീലകന്‍ കൂടിയായിരുന്നു ഗാര്‍ഡിയോള. ഇരുവരും തമ്മില്‍ നല്ല സൗഹൃദവുമാണ്. ബാഴ്‌സലോണ വിട്ട മെസി പിന്നീട് പി എസ് ജിയിലേക്കും പിന്നീട് മിയാമിയിലേക്കും ചേക്കേറുകയായിരുന്നു.

ഇന്റര്‍ മയാമിക്കൊപ്പം അടുത്ത സീസണില്‍ മെസി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ട് വന്നതുമുതല്‍ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ മെസി എങ്ങോട്ടാണെന്നതായിരുന്നു പ്രധാന ചോദ്യം. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മെസിയുമായി ഗാര്‍ഡിയോള ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചര്‍ച്ച വിജയകരമാണെന്നുമാണ് റിപോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!