മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
അല്‍ ഐന്‍: രാജ്യത്ത് മൂടിക്കെട്ടിയ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും മഴക്ക് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കും കിഴക്കും തീരദേശങ്ങളിലുമാണ് മേഘാവൃതമായ കാലാവസ്ഥ കൂടുതലായി അനുഭവപ്പെടുക. ചില പ്രദേശങ്ങളില്‍ മഴപെയ്യും. കാറ്റിനും സാധ്യതയുണ്ട്. കടലിലും കടല്‍ത്തീരങ്ങളിലുമാവും കാറ്റുണ്ടാവുക. കാറ്റിനൊപ്പം മണ്ണും പൊടിയും ഉയര്‍ന്നുപറക്കുമെന്നതിനാല്‍ ദൂരക്കാഴ്ച കുറയും. ഇതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണം.
അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഒമാന്‍ കടലും സമാനമായ അവസ്ഥയിലാവും. കടലില്‍ ഇറങ്ങുന്നതും നീന്താന്‍ ശ്രമിക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കിടയാക്കിയേക്കും. അന്തരീക്ഷ ഈര്‍പം 80 ശതമാനമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 21 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.