Doha
നാളെ മുതല്‍ ഖത്തറില്‍ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രം
ദോഹ: നാളെ മുതല്‍ ആഴ്ച അവധി വരെയുള്ള ദിനങ്ങളില്‍ മഴയുണ്ടാവുമെന്ന് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേര്‍ത്തതോ, ശക്തമായതോ ആയ മഴയാണ് അധികൃതര്‍ പ്രവചിക്കുന്നത്.
ഈ വാരം ഖത്തറില്‍ അസ്ഥിരമായ കാലാവസ്ഥയുടേതായാതിനാല്‍ പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണം. കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുകയും അപകട സാധ്യതയുള്ള ഇടങ്ങളില്‍നിന്നും പരമാവധി അകലം പാലിക്കുകയും വേണം. വാഹനം ഓടിക്കുന്നവരും മഴയില്‍ ദൂരക്കാഴ്ച കുറയാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം അഭ്യര്‍ഥിച്ചു.