Kerala

കൽദായ സുറിയാനി സഭാ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു

പൗരസ്ത്യ കൽദായ സുറിയാനി സഭ മെത്രാപോലീത്ത മാർ അപ്രേം അന്തരിച്ചു. 85 വയസായിരുന്നു. 56 വർഷക്കാലമാണ് അദ്ദേഹം കൽദായ സുറിയാനി സഭയെ നയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

28ാം വയസിലാണ് മാർ അപ്രേം മെത്രാപോലീത്തയായി ചുമതലയേൽക്കുന്നത്. ആത്മീയാചാര്യൻ, സഭാ തലവൻ, സാംസ്‌കാരിക നേതാവ്, ഗ്രന്ഥകർത്താവ് തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.

1961 ജൂൺ 25നാണ് ശെമ്മാശ പട്ടം സ്വീകരിക്കുന്നത്. 26ാം ജന്മദിനത്തിൽ 1965 ജൂൺ 13ന് കശീശ പട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 29ന് മെത്രാപോലീത്തയായി സ്ഥാനാരോഹണം ചെയ്തു.

Related Articles

Back to top button
error: Content is protected !!