Kerala
കോഴിക്കോട് സ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശനം; മധ്യവയസ്‌കൻ അറസ്റ്റിൽ

കോഴിക്കോട് സ്ത്രീകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. വെള്ളയിൽ സ്വദേശി ചെക്രായിൻവളപ്പ് എംവി ഹൗസിനെ ഷറഫുദ്ദീനാണ്(55) പിടിയിലായത്. യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട് ബാലൻ കെ നായർ റോഡിലെ റസ്‌റ്റോറന്റിൽ ഭക്ഷണം വാങ്ങാനെത്തിയ യുവതികൾക്ക് നേരെയായിരുന്നു നഗ്നത പ്രദർശനം. ഭക്ഷണത്തിന് ഓർഡർ ചെയ്ത് കാറിൽ കാത്തിരിക്കുന്നതിനിടെ ഷറഫുദ്ദീൻ വസ്ത്രങ്ങൾ അഴിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.
ഇതിന് മുമ്പും ഇയാൾക്കെതിരെ സമാന പരാതികൾ വന്നിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിലടക്കം അതിക്രമിച്ച് കയറി നഗ്നത പ്രദർശിപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്.