മിഹിറിന്റെ ആത്മഹത്യ: ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഇതുവരെ എൻഒസി ഹാജരാക്കിയിട്ടില്ലെന്ന് മന്ത്രി
![](https://metrojournalonline.com/wp-content/uploads/2024/12/sivankutty-780x470.avif)
ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ ഫ്‌ളാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുട്ടി പഠിച്ച ഗ്ലോബൽ പബ്ലിക് സ്‌കൂളിന് ഇതുവരെ എൻഒസി ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിനോട് എൻഒസി രേഖകൾ അടിയന്തരമായി ഹാജരാക്കാൻ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല സിബിഎസ്ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നതെങ്കിലും അവ പ്രവർത്തിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി ആവശ്യമാണ്. വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. വിഷയം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു
മിഹിറിന്റെ മാതാവ് ഉന്നയിച്ച റാഗിംഗ് ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം മിഹിറിന്റെ മരണത്തിന് ശേഷം, കുട്ടികൾക്ക് സ്‌കൂളിൽ വെച്ച് റാഗിംഗ് നേരിടേണ്ടി വന്നതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.