Oman
മസ്‌കത്തില്‍ നേരിയ ഭൂചലനം
മസ്‌കത്ത്: റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം മസ്‌കത്തില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചക്കുശേഷം 2.43ന് ആയിരുന്നു ഭൂമി ചെറുതായി കുലുങ്ങിയത്. റൂവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി.
ഭൂചലനം അനുഭവപ്പെട്ടതോടെ ഇവിടങ്ങളിലെ താമസക്കാരെല്ലാം കെട്ടിടങ്ങളുടെ പുറത്തേക്ക് ഇറങ്ങി മാറിയിരുന്നു. മസ്‌കത്ത് നഗരത്തില്‍നിന്നും മൂന്നു കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.