Kerala
തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്
തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇതിൽ ഒരാൾ കോട്ടയം കുറുവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.