Kerala
വിവാദങ്ങൾക്ക് താത്പര്യമില്ല; രജിസ്ട്രാർ പദവി ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് മിനി കാപ്പൻ

കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസലർക്ക് കത്തയച്ചു. പദവി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങൾക്ക് താത്പര്യമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഡോ. കെഎസ് അനിൽകുമാറിനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല വിസി നൽകിയത്. എന്നാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിൻഡിക്കേറ്റ് ഇതിനോട് മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ നിർദേശം മറികടന്ന് രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാർ അനധികൃതമായി സർവകലാശാലയിൽ എത്തിയതിനെതിരെ വിസി രാജ്ഭവന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.