Kerala
എറണാകുളം കടമറ്റത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

എറണാകുളം കടമറ്റത്ത് ദേശീയപാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 6 മണിയോടെയായിരുന്നു അപകടം. തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്.
അപകടത്തിന് പിന്നാലെ നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. യുവാവിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.