Kerala

വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 5 രൂപയാക്കണം; ഇല്ലെങ്കിൽ സമരമെന്ന് ബസുടമകൾ

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നത്.

ബസുടമകളുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്ന് മുതൽ 9 വരെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് സംരക്ഷണ ജാഥ സംഘടിപ്പിക്കും. ഇത് ഫലം കണ്ടില്ലെങ്കിൽ പണിമുടക്കിലേക്ക് കടക്കാനാണ് ബസ് ഉടമകൾ തീരുമാനിച്ചത്. പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് നടപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ 13 വർഷമായി വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് ഒരു രൂപയാണ്. സ്വകാര്യ ബസ് യാത്രക്കാരിലധികവും വിദ്യാർഥികളാണെന്നിരിക്കെ ഇതുമായി മുന്നോട്ടു പോകാനാകില്ലെന്ന് ഇവർ പറയുന്നു.

Related Articles

Back to top button
error: Content is protected !!