Kerala

രഞ്ജിതയെ അധിക്ഷേപിച്ച സംഭവം; പവിത്രനെതിരെ കടുത്ത നടപടികൾക്ക് നിർദേശം നൽകി മന്ത്രി

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുവാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകി റവന്യൂ മന്ത്രി കെ രാജൻ. വിമാന അപകടത്തിൽ അനുശോചിച്ച് മറ്റൊരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാൾ രഞ്ജിതയെ അപമാനിക്കുന്ന വിധത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്.

വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജൻ പവിത്രനെ സസ്പെന്റ് ചെയ്യുവാൻ ഉത്തരവിടുകയായിരുന്നു. അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തിരുന്നത്. അതിന്ശേഷമാണ് ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവ്വീസ് റൂൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുവാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയത്.

നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നൽകും. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ജില്ലാ കലക്ടർ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. നിരന്തരം അച്ചടക്കലംഘനം നടത്തുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്നാണ് റിപ്പോർട്ട്്

 

Related Articles

Back to top button
error: Content is protected !!