Kerala

സി എ ജി റിപോര്‍ട്ട് തള്ളി മന്ത്രി വീണാ ജോര്‍ജ്; കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല

കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയിട്ടില്ല

പി പി ഇ കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും അന്ന് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് തവണ കൊവിഡ് വ്യാപിച്ചപ്പോഴും ഫലപ്രദമായാണ് കേരളം നേരിട്ടത്. വെന്റിലേറ്റര്‍ സഹായം ലഭിക്കാതെ കേരളത്തില്‍ ആരുടേയും ജീവന്‍ നഷ്ടമായിട്ടില്ല. കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല. നമ്മുടെ പുഴകളിലൂടെ മൃതദേഹങ്ങള്‍ ഒഴുകിനടന്നിട്ടില്ല, പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നുപോലും ആളുകള്‍ ചികിത്സയ്ക്കായി കേരളത്തിലേക്ക് വന്നിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലൂടെ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഒമ്പത് ശതമാനം മാത്രമാണ് അതില്‍ കേന്ദ്ര സഹായമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!