Kerala

വ്യവസ്ഥകളിൽ സംശയമുന്നയിച്ച് മന്ത്രിമാർ; മദ്യനയത്തിന് അംഗീകാരം നൽകുന്നത് മാറ്റിവെച്ചു

കരട് മദ്യനയത്തിന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം മാറ്റിവെച്ചു. വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ ഡേ ഇളവ് നൽകുന്നത് സംബന്ധിച്ച വ്യവസ്ഥ കരട് നയത്തിലുണ്ട്. ടൂറിസം മേഖലയിലെ ബാറുകൾക്ക് ഒന്നാം തീയതിയും മദ്യം വിളമ്പാമെന്നാണ് കരട് നയത്തിലുള്ളത്

ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾക്കായിരിക്കും ഇളവ്. ടൂറിസം കോൺഫറൻസ്, രാജ്യന്തര സെമിനാർ എന്നിവയുണ്ടെങ്കിൽ മാത്രമേ മദ്യം നൽകാൻ അനുമതിയുള്ളു. ടൂറിസം പരിപാടിയുണ്ടെങ്കിൽ പ്രത്യേകം പണം കെട്ടിവെച്ച് മദ്യം നൽകാനാണ് അനുമതിയുള്ളത്.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാം തീയതി മദ്യ വിൽപന നിരോധിച്ചുകൊണ്ട് ഉത്തരവ്ല ഇറക്കിയിരുന്നത്. ചാരായം നിരോധനം ബന്ധപ്പെട്ട തീരുമാനങ്ങളും അക്കാലത്താണ് ഉണ്ടായത്. ഇതിലാണ് പുതിയ മദ്യനയത്തിലൂടെ മാറ്റം വരുന്നത്.

 

Related Articles

Back to top button
error: Content is protected !!