Kuwait
മിഅ്റാജ്: കുവൈറ്റില്‍ മൂന്നു ദിവസം അവധി
കുവൈറ്റ് സിറ്റി: ജനുവരി 30, 31, ഫെബ്രുവരി ഒന്ന് എന്നീ മൂന്നു ദിവസങ്ങളില്‍ ഇസ്രാ-മിഅ്റാജ് പ്രമാണിച്ച് അധികൃതര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് അവധി ബാധകമാവുക. ഇന്നലെ നടന്ന ക്യാബിനറ്റിന്റെ ആഴ്ചാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് അഹമദ് അബ്ദുല്ല അല്‍ അഹമദ് അല്‍ സബയുടെ നേതൃത്വത്തില്‍ നടന്ന ക്യാബിനറ്റ് യോഗമാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗവ. ഏജന്‍സികള്‍ക്കും പബ്ലിക് അതോറിറ്റികള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാഴം(ജനുവരി 30) മുതല്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.