Kerala
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ കണ്ടെത്തി

എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെ തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ കണ്ടെത്തിയത്.
മാധ്യമങ്ങളിൽ വന്ന ഫോട്ടോ കണ്ടാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തൊടുപുഴയിലെ ഒരു കുളം കാണാനാണ് കുട്ടി പോയത്. കുട്ടിയെ തിരിച്ചറിഞ്ഞ പ്രദേശവാസി കുട്ടിയെ വീട്ടിൽ വിളിച്ചിരുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.
ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയ കുട്ടി പിന്നീട് ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.