Kerala
നാദാപുരത്ത് നിന്ന് യുവതിയെയും മക്കളെയും കാണാതായ സംഭവം; അന്വേഷണ സംഘം ബംഗളൂരുവിൽ

കോഴിക്കോട് നാദാപുരം വളയത്ത് നിന്ന് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തിൽ അന്വേഷണ സംഘം ബംഗളൂരുവിൽ. യുവതി സഞ്ചരിച്ച സ്‌കൂട്ടർ വടകര റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു.
യുവതി ബംഗളൂരുവിലേക്ക് ടിക്കറ്റ് എടുത്തതായി മനസ്സിലായതോടെയാണ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിച്ചത്. വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ഷക്കീറിന്റെ ഭാര്യ ആഷിദ(29) മക്കളായ മെഹ്‌റ ഫാത്തിമ(10), ലുഖ്മാൻ(5) എന്നിവരെയാണ് കാണാതായത്.
28ാം തീയതി വൈകുന്നേരം ആറ് മണി മുതലാണ് ഇവരെ കാണാതായത്. വീട്ടിൽ നിന്നും പോയ ഇവർ തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കറുത്ത നിറത്തിലുള്ള പർദയാണ് ആഷിദ ധരിച്ചിരുന്നത്.