കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും കടുത്ത ബി ജെ പി വിരുദ്ധനുമായ എം കെ സ്റ്റാലിന്. ബജറ്റില്‍ എവിടെയും തമിഴ്നാട് എന്ന പേര് പോലും കണ്ടിട്ടില്ലെന്നും ഹൈവേ, മെട്രോ റെയില്‍ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ പ്രധാന ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
സാമ്പത്തിക സര്‍വേ, നീതി ആയോഗ് റാങ്കിംഗ് പോലുള്ള റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, ഈ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടില്‍ തമിഴ്നാടിനെ പൂര്‍ണ്ണമായും അവഗണിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ വിഹിതം കുറയ്ക്കുകയും സംസ്ഥാനത്തിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ തമിഴ്നാടിന് മേലുള്ള സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചുവരികയാണ്. ‘ജനങ്ങളുടെ ക്ഷേമത്തിന്’ പകരം ‘പരസ്യങ്ങളിലാണ് മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്നതും ബിജെപി അധികാരത്തിലിരിക്കുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പദ്ധതികളും ഫണ്ടുകളും പ്രഖ്യാപിക്കുന്നതെങ്കില്‍, അതിനെ കേന്ദ്ര ബജറ്റ് എന്ന് വിളിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കേന്ദ്ര ബജറ്റ് 2025 തമിഴ്നാടിനെ അവഗണിച്ചുവെന്നും തമിഴ്നാടിന്റെ അടിസ്ഥാനവികസനത്തിനായുള്ള ഒന്നും ബജറ്റിലില്ലെന്നും നടനും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്ത വിജയ്യും വ്യക്തമാക്കി.