National

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

രാഹുല്‍ ഗാന്ധി അഹങ്കാരി

ഭരണഘടനയിന്മേല്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ ആര്‍ എസ് എസിനെയും ബി ജെ പി സര്‍ക്കാറിനെയും ഉത്തരം മുട്ടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിളറിപൂണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സവര്‍ക്കറിനെ ഉദ്ധരിച്ച് ഭരണഘടനയോടുള്ള ബി ജെ പി, ആര്‍ എസ് എസ് ഇരട്ടത്താപ്പ് പുറത്തെത്തിച്ച രാഹുല്‍ ഗാന്ധിക്കെതിരെയാണ് മോദി രംഗത്തെത്തിയത്. രാഹുലിനെയും ഗാന്ധി കുടുംബത്തെയും വ്യക്തിപരമായി ആക്ഷേപിച്ചാണ് മോദി ആശയപരമായ രാഹുലിന്റെ ഇടപെടലിനെ നേരിടുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെ മറുപടി പ്രസംഗത്തിലാണ് മോദി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തെയും വാക്കുകള്‍ കൊണ്ട് കടന്നാക്രമിച്ചത്. ഭരണഘടനാ നിര്‍മാതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പതിഞ്ഞ താളത്തില്‍ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ഗാന്ധി കുടുംബത്തെയും വിമര്‍ശിച്ച് കത്തിക്കയറി.

ഐക്യത്തില്‍ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാക്കിയതെന്നും വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളികളായെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് തുടക്കം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് വോട്ടവകാശം ഭരണഘടന വഴി ഉറപ്പ് നല്‍കിയ രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെയും ന്യായീകരിച്ച് മുന്നോട്ടുപോയ മോദിയുടെ പ്രസംഗം പതിയെ വിമര്‍ശനാത്മകമായി മാറി.ഠീ മറ്‌ലൃശേലെ വലൃല, ഇീിമേര േഡപെിന്നാലെ ഗാന്ധി കോണ്‍ഗ്രസിനെയും ഗാന്ധി കുടുംബത്തിനെയും കടന്നാക്രമിക്കുന്ന രീതിയിലേക്ക് പ്രസംഗം മാറി. ഒരു കുടുംബം 55 വര്‍ഷമാണ് രാജ്യത്തിന്റെ ഭരണം കൈകാര്യം ചെയ്തതെന്ന് മോദി പറഞ്ഞു. കുടുംബവംശ രാഷ്ട്രീയം ഭരണഘടനയെ ദുര്‍ബലപ്പെടുത്തി. ഞാനിവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല.

എന്നാല്‍ ചില സത്യങ്ങള്‍ രാജ്യത്തിന് മുമ്പാകെ വെയ്ക്കുകയാണ്. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാനുള്ള ഒരവസരം പോലും പഴാക്കിയിട്ടില്ല. 75 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 55 വര്‍ഷവും ആ കുടുംബമാണ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യപിച്ചതിനെയും മോദി വിമര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!