Kerala

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മോഹൻലാൽ; സംവിധാനം അനൂപ് മേനോൻ

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മോഹൻലാൽ. നടനും സംവിധായകനുമായ അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന ഈ സിനിമ പ്രണയം, വിരഹം, സംഗീതം എന്നിവക്ക് പ്രാധാന്യം നൽകുന്നു. ചിത്രത്തിന്റെ വിശേഷങ്ങളും അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രവും മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

എന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. അനൂപ് മേനോനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രണയവും വിരഹവും സംഗീതവും ഉൾക്കൊള്ളുന്ന മനോഹരമായ യാത്രയാണ് ഈ സിനിമ. എന്റെ ഹൃദയത്തോട് വളരെ അടുത്ത് ചേർന്ന് നിൽക്കുന്ന ഒരു കഥയാണിത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു എന്ന് മോഹൻലാൽ കുറിച്ചു.

മലയാള സിനിമാ രംഗത്തേക്ക് എത്തിയ പുതിയ നിർമാണ കമ്പനിയായ ടൈംലെസ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഏറെ പ്രതീക്ഷ നൽകുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസിൽ നിന്ന് ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്

 

Related Articles

Back to top button
error: Content is protected !!