മോഹന്‍ലാല്‍ ആറ് മാസം കൂടുമ്പോള്‍ മുടങ്ങാതെ കാണുന്ന സിനിമ ഏതാണെന്ന് അറിയുമോ
പണ്ട് ചെയ്ത സിനിമകളുടെ പലിശയിലാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നത്

താന്‍ വന്ന വഴികളെ ഓർത്തെടുത്ത് മലയാള സിനിമയുടെ വിസ്മയ താരം മോഹന്‍ലാല്‍. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ രസകരമായ ഓര്‍മകള്‍ പങ്കുവെച്ചത്.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും താനും മമ്മുട്ടിയുമൊക്കെ സിനിമയില്‍ കരുത്തരായി നില്‍ക്കുന്നതിന്റെ കാരണം മുന്‍പ് ചെയ്ത കഥാപാത്രങ്ങളുടെ പിന്‍ബലമാകാമെന്നും തങ്ങള്‍ക്കൊക്കെ ഭരതന്‍, പത്മരാജന്‍, അരവിന്ദന്‍, മണിരത്നം തുടങ്ങിയ മഹാന്മാരായ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘പുതുതലമുറയിലും നല്ല സംവിധായകരുണ്ട്. പക്ഷേ നല്ല ഇതിവൃത്തം കിട്ടുന്നില്ല എന്നയിടത്താണ് പ്രശ്നം. ഞാന്‍ ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്. അതില്‍ ആക്ഷന്‍ പടങ്ങളും കോമഡി ചിത്രങ്ങളും ആര്‍ട്ട് ഫിലിമുകളും ഒക്കെയുണ്ട്. ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്.
80 കളില്‍ അഭിനയിച്ച തൂവാനത്തുമ്പികള്‍ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്.
500ലധികം തവണ ആ സിനിമ കണ്ടവരുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്.
പക്ഷേ തൂവാനത്തുമ്പികള്‍ പോലെ ഫീല്‍ നല്‍കുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തില്‍ ഒരുപക്ഷേ അത്തരം സിനിമകള്‍ ഇനിയുമുണ്ടായേക്കാം. ഒരു നടന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകളിലേതെന്നും’ മോഹന്‍ലാല്‍ പറയുന്നുതന്നെ അത്ഭുതപ്പെടുത്തിയ നടന്മാരെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു.
ഭരത് ഗോപിയേട്ടനെയും നെടുമുടി വേണു ചേട്ടനെയും പെട്ടെന്ന് ഓര്‍മ്മ വരുന്നു. എത്രയോ ആളുകള്‍ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും അവര്‍ ചുറ്റുമുള്ളതൊന്നും അറിയുന്നില്ല. ഗോപിയേട്ടന്‍ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ രാമന്‍ നായര്‍ മാത്രമാണ്. അദ്ദേഹം പറഞ്ഞു.