Kerala

ലഹരിക്ക് അടിമപ്പെട്ട മകന്‍; മകനെ പേടിച്ച് ഉറങ്ങാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ചൊരു ഉമ്മ

കുടുംബത്തിന്റെ അത്താണിയായ അവന്‍ നാടുവിട്ടു

കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വീഡിയോയുണ്ട്. സാധാരണക്കാരിയായ ഉമ്മയുടെ വീഡിയോയാണ്. ലഹരിക്ക് അടിമപ്പെട്ട മകനെ കുറിച്ചും അവനെ ഭയന്ന് ഉറങ്ങാന്‍ കഴിയാതെയായ രാത്രികളെ കുറിച്ചുമാണ് ഈ ഉമ്മ വിവരിക്കുന്നത്. സമാനമായ അനുഭവം ഇല്ലാതിരിക്കാന്‍ കേരളത്തിലെ മാതാപിതാക്കളെ ഉണര്‍ത്തുകയാണ് ഈ ഉമ്മ.

മകന്‍ ലഹരിക്ക് അടിമപ്പെട്ടതോടെ പോലീസിനെ വിവരം അറിയിക്കുകയും വിഷയത്തിന്റെ ഗൗരവം അറിയിക്കുകയും ചെയ്തിട്ടുണ്ട് ഈ മാതാവ്. മകന്റെ കൈയ്യില്‍ നിന്ന് ലഭിച്ച മയക്കുമരുന്ന് ഉത്പന്നങ്ങള്‍ ഇവര്‍ പോലീസിനെ ഏല്‍പ്പിച്ചതോടെ മകന്‍ നാടുവിട്ടു. 21കാരനായ മകന് വേണ്ടി പൊട്ടിക്കരയുന്ന മാതാവ് നല്ല കുട്ടിയായി അവന്‍ തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ്.

ജസ്‌നാസ് വ്‌ളോഗ് എന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമിലൂടെയാണ് ഉമ്മയുടെ ദീനരോധനം പുറത്തുവരുന്നത്.
സ്വന്തം മകനെ പേടിച്ച് രാത്രികളില്‍ ഉറങ്ങാന്‍ കഴിയാത്ത ഉമ്മ, ഈ അനുഭവം ഒരാള്‍ക്കും ഉണ്ടാവാതിരിക്കട്ടെ. എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ജസ്‌ന പുറത്തുവിട്ടത്.
വീഡിയോ പങ്കുവെച്ച് ജസ്‌ന ഇട്ട കമന്റും ചര്‍ച്ച ചെയ്യുന്നുണ്ട്.

‘ഹായ് കൂട്ടുകാരെ , വളരെ വിഷമത്തോടെ കൂടിയാണ് ഈ വീഡിയോ ഞാന്‍ എടുത്തത്.കരയാന്‍ കാരണം ആ ഉമ്മയുടെ വാക്കുകള്‍ക്ക് മുമ്പില്‍ ഒന്നും പറയാന്‍ കഴിയാത്ത ഒരു നിസ്സഹായാവസ്ഥയില്‍ കുറച്ച് സമയം നില്‍ക്കേണ്ടി വന്നു. എന്റെ കൂട്ടുകാര്‍ക്ക് അതില്‍ ബുദ്ധിമുട്ടു വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. വീഡിയോ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കരുത് ഇതുപോലൊരു അനുഭവം ഒരു വീട്ടുകാര്‍ക്കും ഇല്ലാതിരിക്കട്ടെ എന്നുകൂടി നമുക്ക് പ്രാര്‍ത്ഥിക്കാം.. ‘ ഇതായിരുന്നു ആ കമന്റ്.

വീഡിയോ കാണാം.

https://www.facebook.com/share/r/1XkbWNipCK/?mibextid=UalRPS

Related Articles

Back to top button
error: Content is protected !!