GulfKerala

ഒടുവില്‍ ഉമ്മ റഹീമിനെ കണ്ടു; കണ്ണീരണിഞ്ഞ് റിയാദ് ജയില്‍

നേരില്‍ കാണുന്നത് 18 വര്‍ഷത്തിന് ശേഷം

റിയാദ്: സഊദി അറേബ്യയില്‍ ജയില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിനെ ഉമ്മ നേരില്‍ കണ്ടു. കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ വീഡിയോ കോള്‍ വഴി അറിയിച്ചതിന് പിന്നാലെയായിരുന്നു മടക്കം.

നിയമ സഹായ സമിതിയുടെ അറിവോടെയല്ല റഹീമിന്റെ ഉമ്മ കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയതും റഹീമിനെ കാണാതെ മടങ്ങിയതെന്നും നിയമസഹായ സമിതി അറിയിച്ചിരുന്നു. റഹീം ഞങ്ങള്‍ക്ക് സഹോദരനെപ്പോലെയാണ്, റഹീം പുറത്തിറങ്ങിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വ്യക്തമായി പൊതു സമൂഹത്തെ അറിയിക്കും, റിയാദിലെ പൊതു സമൂഹം തങ്ങളുടെ പിന്നിലുണ്ടെന്നും റഹീമിന്റെ മോചനമല്ലാതെ മറ്റൊരു ലക്ഷ്യം സമിതിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!