Kerala
വയനാട് ദുരിതബാധിതരെ സഹായിക്കാൻ നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടി; സിപിഎം പ്രവർത്തകർക്കെതിരെ കേസ്
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായം നൽകാനായി ബിരിയാണി ചലഞ്ച് നടത്തിയ തുക തട്ടിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ആലപ്പുഴയിലാണ് സംഭവം. കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്
സിപിഎമ്മും ഡിവൈഎഫ്ഐയും ചേർന്നാണ് ദുരന്തബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ച് നടത്തിയത്. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തി. സമാഹരിച്ച തുക ഇവർ സർക്കാരിന് കൈമാറിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു
എഐവൈഎഫ് പുതുപ്പള്ളി മേഖല സെക്രട്ടറി ശ്യാംലാലിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. പ്രതികളുടെ അക്കൗണ്ടിലേക്കായിരുന്നു പണം സ്വീകരിച്ചിരുന്നത്.