അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞു

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിലേക്ക് വീണ കൂടുതൽ കണ്ടെയ്‌നറുകൾ തീരത്ത് അടിഞ്ഞു. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് കൂടുതൽ കണ്ടെയ്‌നറുകൾ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റ് തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
കൊല്ലം തീരത്ത് ഇതുവരെ എട്ട് കണ്ടെയ്‌നറുകളാണ് അടിഞ്ഞത്. അർധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിൽ ഒരു കണ്ടെയ്‌നർ അടിഞ്ഞു. ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്‌നറുകൾ അടിഞ്ഞു. നീണ്ടകര ആൽത്തറമൂട് ഭാഗത്തും കണ്ടെയ്‌നർ കണ്ടെത്തി
ആലപ്പുഴയിലെ തീരദേശത്തും കണ്ടെയ്‌നറുകൾ അടിയാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകളിൽ ചിലതിന്റെ വാതിൽ തുറന്ന നിലയിലാണ്. കണ്ടെയ്‌നറുകൾക്ക് സമീപത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുകയാണ്