മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ കേന്ദ്രം
കമ്പനി പട്ടാളങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇരുവിഭാഗവും തമ്മില്‍ ആക്രമണം അതിരൂക്ഷമായ രീതിയിലേക്ക് മാറുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും എം എല്‍ എമാര്‍ക്കുമെതിരെയുള്ള ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൈന്യത്തെ ഉപയോഗിച്ച് കലാപം അടിച്ചമര്‍ത്താനാകുമോയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. ഇതിനായി 10,000 സൈനികരെ കൂടി അയക്കാനാണ് കേന്ദ്ര തീരുമാനം. മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും 90 കമ്പനി പട്ടാളങ്ങളെ കൂടുതലായി അക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 മേയ് മുതല്‍ ഇതുവരെ മണിപ്പുര്‍ കലാപത്തില്‍ 258 പേര്‍ മരിച്ചതായി അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരംക്ഷിക്കുന്നതിനും ദുര്‍ബ്ബല പ്രദേശങ്ങളുടെ നിരീക്ഷണത്തിനുമാണ് സേനയെ അയയ്ക്കുന്നത്.
എന്നാല്‍, സൈനികരെ ഇറക്കി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇശോം ശര്‍മിളയടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.