Doha
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഒപിയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സക്കായി എത്തിയത് 30 ലക്ഷത്തില്‍ അധികം രോഗികള്‍
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഒപിയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സക്കായി 30 ലക്ഷത്തില്‍ അധികം രോഗികള്‍ എത്തിയതായി ഖത്തര്‍ അറിയിച്ചു.
ഒന്‍പത് സ്‌പെഷാലിറ്റി ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളും ഒപ്പം പീഡിയാട്രിക് എമര്‍ജന്‍സി സര്‍വീസസ്, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയ അതിബൃഹത്തായ സംവിധാനങ്ങളാണ് കോര്‍പറേഷന് കീഴില്‍ സജ്ജമാക്കിയിരിക്കുന്നത്.
കോര്‍പറേഷന് കീഴിലെ ലബോറട്ടറികളില്‍ 2.4 കോടിയില്‍പ്പരം വിവിധ പരിശോധനഖള്‍ നടന്നതായും കോര്‍പറേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി.