Kerala
കോഴിക്കോട് മെഡിക്കൽ കോളേജിൽ 3 വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

കോഴിക്കോട് മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിച്ച കുഞ്ഞിനെ ഉപേക്ഷിച്ചാണ് അമ്മ മുങ്ങിയത്.
കുട്ടിയുടെ ശരീരത്തിൽ ഗുരുതര പരുക്കുകളോടെയാണ് അമ്മ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കുഞ്ഞിന്റെ പിതൃസഹോദരൻ പറയുന്നു. കുട്ടിയുടെ അച്ഛനായ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു.
ആന്ധ്ര സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ. ഇവരും ഉപേക്ഷിച്ചതോടെ മൂന്ന് വയസുകാരി അനാഥയായി മാറി. ഇവരുടെ രണ്ടാമത്തെ കുട്ടിയെ അമ്മ വിറ്റതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.