Kerala
ജീവനൊടുക്കിയത് അമ്മയും മക്കളും; ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ഏറ്റുമാനൂരിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം-നിലമ്പൂർ എക്‌സ്പ്രസാണ് ഇവരെ ഇടിച്ചത്
മൂന്ന് പേരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് പേരും ട്രെയിനിന് മുന്നിൽ ചാടിയതായി ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാളത്തിൽ ചിന്നിച്ചിതറിയെ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.