Kerala
കണ്ണൂർ മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മീൻകുന്നിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മീൻകുന്ന് സ്വദേശി ഭാമ, മക്കളായ ശിവനന്ദ്(14), അശ്വന്ത്(9) എന്നിവരാണ് മരിച്ചത്
ഇന്ന് രാവിലെയാണ് ഭാമയുടെ വീടിന് സമീപത്തെ കിണറ്റിൽ മൂന്ന് പേരുടെയും മൃതദേഹം കണ്ടത്. മൂന്ന് പേരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്
ഭാമ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. ഇവർ കുറേക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. കൂട്ട ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.