Kerala
10, 12 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവർ അറസ്റ്റിൽ

എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയ്യമ്പുഴ സ്വദേശി ധനേഷാണ് അറസ്റ്റിലായത്. അമ്മയുടെ അറിവയോടെയാണോ കുട്ടികളെ പീഡിപ്പിച്ചതെന്ന കാര്യം അറിയാൻ ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്
കുറുപ്പുംപടിക്ക് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. 2023 മുതൽ കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചതായാണ് വിവരം
തങ്ങൾ നേരിടുന്ന ദുരന്തം വിവരിച്ച് കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് അധ്യാപിക കാണുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയുമാണുണ്ടായത്.