World

മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു

സിസിലി: യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. ഇറ്റലിയിലെ സിസിലി ദ്വീപിലുള്ള ഈ അഗ്നിപർവ്വതത്തിൽ നിന്ന് ചാരവും പുകയും ലാവയും വൻതോതിൽ പുറത്തേക്ക് പ്രവഹിച്ചു. സംഭവസമയത്ത് അഗ്നിപർവ്വതത്തിന് സമീപമുണ്ടായിരുന്ന വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ചിതറിയോടി രക്ഷപ്പെട്ടു.

 

ഇന്ന് പുലർച്ചെയാണ് എറ്റ്നയിൽ സ്ഫോടന പരമ്പരകൾ ആരംഭിച്ചത്. അഗ്നിപർവ്വതത്തിൽ നിന്ന് ഉയർന്ന ചാരവും പുകയും ആകാശത്ത് കിലോമീറ്ററുകളോളം ഉയരത്തിൽ വ്യാപിച്ചു. ലാവ മലയിടുക്കുകളിലൂടെ താഴേക്ക് ഒഴുകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അഗ്നിപർവ്വതത്തിന്റെ സമീപ പ്രദേശങ്ങളിൽ നേരിയ തോതിൽ ചാരം വീണതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എറ്റ്നയുടെ സമീപവാസികൾക്ക് അഗ്നിപർവ്വത സ്ഫോടനങ്ങൾ അസാധാരണമല്ലാത്തതിനാൽ അവർ സ്ഥിതിഗതികളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവരാണ്.

കാറ്റാനിയ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ഇത് നിലവിൽ കാര്യമായി ബാധിച്ചിട്ടില്ലെന്നും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ, കാറ്റിന്റെ ഗതി മാറുകയാണെങ്കിൽ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഗ്നിപർവ്വതത്തിന്റെ സ്ഥിതിഗതികൾ വിദഗ്ദ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Related Articles

Back to top button
error: Content is protected !!