തീയറ്റിലെ അപ്രതീക്ഷിത ഹിറ്റ്; രേഖാചിത്രം ഒടുവിൽ ഒടിടി റിലീസിന്
പുതുവർഷം തീയറ്ററുകളിൽ ഓളം തീർത്ത ആസിഫ് അലി ചിത്രം രേഖാചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ആസിഫിനൊപ്പം അനശ്വര രാജൻ, സിദ്ധിഖ്, നിഷാന്ത് സാഗർ, മനോജ് കെ ജയൻ, ജഗദീഷ് തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നു ജനുവരി 9നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപക പ്രശംസയും സിനിമ സ്വന്തമാക്കിയിരുന്നു. മാർച്ച് 7 മുതൽ സോണി ലിവ് ആണ് സിനിമ സ്ട്രീം ചെയ്യുന്നത്. തീയറ്ററിൽ 75 കോടിയിലേറെ നേടിയതിന് ശേഷമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ജോഫിൻ ചിത്രമൊരുക്കിയത്. പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന കഥപറച്ചിലാണ് സിനിമയുടെ പ്രത്യേകത. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്റ്
