രാഷ്ട്രീയവിവാദം കത്തുന്നു; എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് റിപ്പോർട്ട്
രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെ മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണ. വൊളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായെന്നാണ് റിപ്പോർട്ട്. നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. ചില രംഗങ്ങൾ മാറ്റാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറും. റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷനാണ് നടത്തുന്നത് ആർഎസ്എസ് ഉൾപ്പെടെ സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. മോഹൻലാൽ സ്വന്തം ആരാധാകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ മറയാക്കിയെന്നും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ വിമർശിച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് 100 കോടി കളക്ഷനുമായി കുതിക്കുന്നതിനിടെയാണ് സിനിമയെ ചുറ്റിപ്പറ്റി രാഷ്ട്രീയവിവാദവും കനക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മമിതയെ നായികയാക്കാൻ നായകൻ സമ്മതിച്ചില്ല; വലിയ നായിക വേണമെന്ന് തീർത്തു പറഞ്ഞു: ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ലെന്ന് സംവിധായകൻ കമൽ

സൂപ്പർഹിറ്റ് ചിത്രം ജയ്ലർ 2 ഒടിടിയിലേക്ക്

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ച് റോഷ്ന ആൻ റോയ്; കിച്ചു രക്ഷപ്പെട്ടെന്ന് കമന്റ്
