കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള് പെരുകുന്നു
സ്ത്രീക്കും പുരുഷനുമിടയില്‍ മറ വേണമെന്ന് എം ടി അബ്ദുല്ല മുസ്ലിയാര്
മെക് 7 വിവാദത്തില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള വ്യായാമം അംഗീകരിക്കാനാകില്ലെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന ശരിവെക്കുന്ന നിലപാടുമായി സമസ്ത ഇ കെ വിഭാഗം സെക്രട്ടറി രംഗത്ത്. കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ശക്തമായ നിലപാടുമായി മുന്നോട്ടുവന്നതോടെയാണ് സമസ്തയിലെ ലീഗ് അനുഭാവിയുമായ എം ടി അബ്ദുല്ല മുസ്ലിയാര് സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.
സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള് പെരുകുകയാണ്. സ്ത്രീ പുരുഷനെയും പുരുഷന് സ്ത്രീയെയും മറയില്ലാതെ കാണുന്നത് മതവിരുദ്ധമാണ്. കണ്ണു കൊണ്ടുള്ള വ്യഭിചാരമാണ് പരസ്പരം കണ്ടാസ്വദിക്കുമ്പോള്‍ സംഭവിക്കുന്നത്.
കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം സംഭവിക്കുന്നതെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയിലെ പ്രസംഗത്തിലായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ പരാമര്‍ശങ്ങള്‍.