Kerala
സമ്മേളനത്തിൽ പങ്കെടുക്കാൻ തനിക്ക് വിലക്കില്ല, പ്രതിനിധിയല്ല; ഒടുവിൽ മുകേഷ് കൊല്ലത്ത് എത്തി

അസാന്നിധ്യത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ കൊല്ലം എംഎൽഎ കൂടിയായ എം മുകേഷ് സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ എത്തി. കൊല്ലത്തെ എംഎൽഎ ആയ മുകേഷ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാത്തത് വലിയ വാർത്തയായിരുന്നു. എന്നാൽ ജോലി തിരക്ക് കാരണമാണ് ഉദ്ഘാടന ദിവസം സമ്മേളനത്തിന് എത്താതിരുന്നതെന്നാണ് മുകേഷിന്റെ പ്രതികരണം
തനിക്ക് വിലക്കൊന്നുമില്ല, പാർട്ടി അംഗമല്ല. സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു. കൊല്ലം എംഎൽഎ എന്ന നിലയിൽ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ ആകേണ്ടതായിരുന്നു മുകേഷ്. പ്രതിനിധി അല്ലെങ്കിൽ പോലും ഉദ്ഘാടന സെഷനിൽ മുകേഷിന് പങ്കെടുക്കാമായിരുന്നു
എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ മാറ്റി നിർത്തിയതാണെന്ന ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് മുകേഷിനോട് കൊല്ലത്തേക്ക് എത്താൻ പാർട്ടി നിർദേശിച്ചത്.