GulfSaudi ArabiaUAE
ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍ എത്തിയ കബീറിനെ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഏതാനും ദിവസം മുന്‍പാണ് ഇദ്ദേഹം റിയാദിലേക്ക് എത്തിയത്. ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ്. മൃതദേഹം റിയാദില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭാര്യ: റസിയ. മക്കള്‍: അബ്ദുസമദ്, അബ്ദുസ്സലാം.