Kerala

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം; സംയുക്ത പ്രസ്താവനയുമായി സ്ത്രീപക്ഷ പ്രവർത്തകർ

ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എംഎൽഎ രാജിവെക്കണമെന്നും സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കണമെന്നും സ്ത്രീപക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 100 സ്ത്രീപക്ഷ പ്രവർത്തകർ ചേർന്നാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്

സാറ ജോസഫ്, കെ അജിത, കെആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വിപി സുഹ്‌റ, ഡോ. സോണിയ ജോർജ്, വിജി പെൺകൂട്ട്, ഡോ. സിഎസ് ചന്ദ്രിക, ഡോ. കെജി താര, ബിനി തമ്പി, ഡോ. എകെ ജയശ്രീ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടത്

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്ന ആളാണ് മുകേഷ് എന്ന് ഇവർ പറയുന്നു. നിലവിൽ മൂന്ന് സത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Related Articles

Back to top button