സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി; മല്ലികാർജുന ഖാർഗെയ്ക്ക് കത്തയച്ചു

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയ്ക്ക് എഴുതിയ കത്തിലാണ് മുല്ലപ്പള്ളി അഭിപ്രായം അറിയിച്ചത്
നേരത്തെ ശശി തരൂരും, ചെന്നിത്തലയും മുരളീധരനും അടക്കമുള്ള നേതാക്കൾ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ പ്രതിസന്ധിയുടെ കാലത്ത് എല്ലാ വശങ്ങളും ആലോചിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുല്ലപ്പള്ളി പറയുന്നു.
ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ പിന്തുണക്കും. ഇന്നത്തെ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും കത്തിൽ മുല്ലപ്പള്ളി അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി ഹൈക്കമാൻഡ് വിളിച്ച സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.